തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ലോകായുക്‌ത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ 30 ലേക്ക് മാറ്റി. പരാതിക്കാരിയുടെ അഭിഭാഷകന് വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ആരോഗ്യ സെക്രട്ടറി അടക്കമുള്ള എതിർ കക്ഷികൾ ലോകായുക്തയിൽ ഹാജരായി. എന്നാൽ കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കിയിരുന്നില്ല. ആരോഗ്യ സെക്രട്ടറി ഡോ.രാജൻ.എൻ.ഐ.എ.എസ്, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി. ബാലമുരളി ഐ.എ.എസ്, മുൻ ജനറൽ മാനേജർ ദിലീപ് കുമാർ, വ്യവസായ സെക്രട്ടറി ഡോ.ഇളങ്കോവൻ ഐ.എ.എസ്, മുൻ എം ഡി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്നിവർക്കാണ് ഹാജരാകാന്‍ ലോകായുക്ത നോട്ടിസ് നൽകിയിരുന്നത്.
ALSO READ: പി.പി.ഇ കിറ്റ് ക്രമക്കേട്; ആരോഗ്യ സെക്രട്ടറി അടക്കം അഞ്ചു പേർക്ക് ലോകായുക്‌തയുടെ നോട്ടീസ്
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പി പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് വീണ എസ് നായർ ഫയൽ ചെയ്ത പരാതിയാണ് ലോകായുകത പരിഗണിക്കുന്നത്.