തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയായി മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്‌ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജി.ആര്‍ അനില്‍ മന്ത്രിയായതിനെ തുടര്‍ന്ന് 2021ല്‍ ജില്ല സെക്രട്ടറി പദമേറ്റെടുത്ത മാങ്കോട് രാധാകൃഷ്‌ണനെ നെടുമങ്ങാട്ട് നടന്ന ജില്ല സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. 2001ല്‍ നെടുമങ്ങാട് സിറ്റിങ് എംഎല്‍എ പാലോട് രവിയെ 85 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി രാധാകൃഷ്‌ണന്‍ എംഎല്‍എ ആകുന്നത്.
തുടര്‍ന്ന് 2006ലും നെടുമങ്ങാട് നിന്ന് വിജയിച്ചു. മികച്ച നിയമസഭ സാമാജികന്‍ എന്ന നിലയിലും മികച്ച സംഘാടകന്‍ എന്ന നിലയിലും ജില്ലയില്‍ ശ്രദ്ധേയനാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്ത് കടന്നുവന്ന രാധാകൃഷ്‌ണന്‍, എഐഎസ്എഫ് ജില്ല പ്രസിഡന്‍റ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതാവ്, ടൈറ്റാനിയം വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also read: 'മുഖ്യമന്ത്രി ഇടതുമുഖമല്ല': കാനം രാജേന്ദ്രന്‍റെ നിലപാടുകളെ വിമർശിച്ച് സിപിഐ പ്രതിനിധി ചർച്ച