തിരുവനന്തപുരം: കഠിനംകുളത്ത് പോത്തിനെയും കാളയെയും മോഷ്ടിച്ചയാൾ പിടിയിലായി. മാടൻവിള ചുരുട്ടയിൽ അഷ്കർ (30) ആണ് കഠിനംകുളം പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച മാടുകളെ ജന്മി മുക്കിൽ ഷഹയുടെ പറമ്പിൽ നിന്നും കണ്ടെത്തുകയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മാടുകളെ മോഷണം പോയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 30ന് രാത്രിയിലും മറ്റൊരു പോത്ത് മോഷണം പോയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
കഠിനംകുളത്ത് കന്നുകാലികളെ മോഷ്ടിച്ചയാൾ പിടിയിൽ - തിരുവനന്തപുരം വാര്‍ത്തകള്‍
മാടൻവിള ചുരുട്ടയിൽ അഷ്കർ (30) ആണ് അറസ്‌റ്റിലായത്.