തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി എംഎല്‍എയെ അധിക്ഷേപിച്ച് മഹിള കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്. ചിമ്പാന്‍സിയുടെ കട്ടൗട്ടിൽ എം.എം മണിയെ ചിത്രീകരിച്ചായിരുന്നു മഹിള കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ചിമ്പാന്‍സിയുടെ ഉടലില്‍ മണിയുടെ മുഖം ഒട്ടിച്ചായിരുന്നു കട്ടൗട്ട്.
കെ.കെ രമ എംഎല്‍എക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി. സംഭവം വിവാദമായതോടെ കട്ടൗട്ട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു.
ഇതിനിടെ, മഹിള കോൺഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്തെത്തി. അതുതന്നെയല്ലേ അദ്ദേഹത്തിന്‍റെ മുഖമെന്നായിരുന്നു അധിക്ഷേപത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്‍റെ മറുപടി. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്‌ടാവിനോടല്ലേ പോയി പറയേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.
Also read: 'ദുശ്ശാസനന്മാർക്ക് അഴിഞ്ഞാടാൻ കേരള നിയമസഭ കൗരവസഭയല്ല' ; എം.എം മണിയുടെ പരാമർശത്തിനെതിരെ വി.ഡി സതീശൻ