തിരുവനന്തപുരം: വിവാദമായ പെലീസ് നിയമം 118 എ ഭേദഗതിക്കെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിമര്‍ശനം ഉണ്ടാകുന്ന വിധത്തില്‍ പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കിയത് പോരായ്മയാണ്. എത്ര ആലോചിച്ചാലും ചില പോരായ്മകള്‍ ഉണ്ടാകാം എന്നാണ് വ്യക്തമായത്.
അത് മനസിലാക്കുന്നു. അതിന്‍റെയടിസ്ഥാനത്തില്‍ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണ്. അതിനു മുന്‍പുള്ള കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാനാവശ്യമായ ചര്‍ച്ച പാര്‍ട്ടി തലത്തില്‍ ഉണ്ടാകുമെന്നും ബേബി പറഞ്ഞു.