ETV Bharat / city

ലോക്ക് ഡൗണ്‍; ദേശീയപാത നിര്‍മാണം ഇഴയുന്നു - Highway Construction latest news

തൊഴിലാളികളുടെ അഭാവവും, നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവുമാണ് നിര്‍മാണം വൈകാൻ കാരണം.

Lock down latest news  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍  Highway Construction latest news  തിരുവനന്തപുരം വാര്‍ത്തകള്‍
ലോക്ക് ഡൗണ്‍; ദേശീയപാത നിര്‍മാണം ഇഴയുന്നു
author img

By

Published : May 15, 2020, 11:06 AM IST

തിരുവനന്തപുരം: അനുകൂല കാലാവസ്ഥ ലോക്ക് ഡൗണിൽ നഷ്ടപ്പെട്ടതോടെ ദേശീയപാതാ വികസനമുൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ പൂർത്തീകരണം മാസങ്ങളോളം വൈകും. വൻകിട നിർമാണങ്ങളില്‍ ചിലത് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തീകരണം വൈകുമെന്ന മുന്നറിയിപ്പാണ് കരാറുകാർ നൽകുന്നത്.

ലോക്ക് ഡൗണ്‍; ദേശീയപാത നിര്‍മാണം ഇഴയുന്നു

മാർച്ച് 21 ന് നിർത്തിവച്ച കരമന - കളിയിക്കാവിള ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നിർമാണങ്ങള്‍ മെയ് ആറിനാണ് പുനരാരംഭിച്ചത്. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള 5 കിലോമീറ്ററിന്‍റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട വരെയുള്ള ഭാഗങ്ങൾ ജൂലൈ അവസാനത്തോടെ പൂർത്തീകരിക്കാമെന്നായിരുന്നു പ്രതീക്ഷ. ലോക്ക് ഡൗണിൽ 45 ദിവസങ്ങൾ നഷ്ടപ്പെട്ടതിനാൽ ഇത് ഡിസംബർ അവസാനത്തേക്ക് നീളുമെന്നാണ് കണക്കുകൂട്ടൽ.

അതിഥി തൊഴിലാളികളെ ലോക്ക് ഡൗൺ കാലത്ത് ശമ്പളവും ഭക്ഷണവും താമസസൗകര്യവും നൽകി സംരക്ഷിച്ച വൻകിടക്കാർക്ക് മാത്രമേ പണികൾ പുനരാരംഭിക്കാനായിട്ടുള്ളൂ. ചെറുകിട കരാറുകാരുടെ തൊഴിലാളികൾ ഏറെയും നാട്ടിലേക്ക് മടങ്ങി. ബില്ലു മാറിക്കിട്ടാനുള്ള കരാറുകാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ പണി തുടങ്ങാനുമായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.