ETV Bharat / city

മദ്യ ഉപഭോഗം കുറഞ്ഞു,ലഹരി ഉപയോഗം കൂടി ; കണക്ക് പുറത്തുവിട്ട് എക്‌സൈസ് മന്ത്രി - എക്‌സൈസ് എന്‍ഫോഴ്‌സമെന്‍റ്

മദ്യശാലകള്‍ പൂട്ടിയത് കൊണ്ട് മദ്യഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്ന് മന്ത്രി

liquor consumption  എക്‌സൈസ് മന്ത്രി  എം.വി ഗോവിന്ദന്‍  ബിയർ  സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു  സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി  മദ്യ ശാല  എക്‌സൈസ് എന്‍ഫോഴ്‌സമെന്‍റ്  നിയമസഭ
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു, ലഹരി ഉപയോഗം കൂടി; കണക്ക് പുറത്തുവിട്ട് എക്‌സൈസ് മന്ത്രി
author img

By

Published : Oct 27, 2021, 4:25 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌ഡൗണിന് ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. എന്നാല്‍ മറ്റ് ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിയതായും മന്ത്രി പറഞ്ഞു. 2016-17 കാലത്ത് 205.41 ലക്ഷം കെയ്‌സ് വിദേശമദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറുമാണ് വിറ്റുപോയത്. എന്നാല്‍ 2020-21 ല്‍ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായാണ് കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഇതില്‍ നിന്നും മദ്യത്തിന്‍റെ ഉപഭോഗം കേരളത്തില്‍ കുറഞ്ഞെന്നാണ് കാണുന്നത്. മദ്യവില്‍പ്പനയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മദ്യത്തിൻ മേൽ ചുമത്തുന്ന നികുതിയേയും വിലയേയും അടിസ്ഥാനപ്പെടുത്തിയാണ്. നികുതി വര്‍ധിക്കുന്നതിനുസരിച്ച് വരുമാനവും വര്‍ധിക്കും.

വരുമാനം വര്‍ധിക്കുന്നത് മദ്യത്തിന്‍റെ ഉപഭോഗം കൂടുന്നത് കൊണ്ട് മാത്രമല്ല, മദ്യ ഉപഭോഗം കുറയുന്ന സാഹചര്യത്തിലും നികുതി വര്‍ധിക്കുന്നത് വരുമാന വര്‍ധനവിന് ഇടയാക്കും. മദ്യ ശാലകള്‍ പൂട്ടിയത് കൊണ്ട് മദ്യഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എക്‌സൈസ് സംസ്ഥാനത്ത് പിടികൂടിയ ലഹരി കേസുകളില്‍ കണ്ടെത്തിയ തൊണ്ടിമുതലുകളുടെ അളവ് നോക്കിയാല്‍ ഇവയുടെ ഉപയോഗം കൂടിയിട്ടുണ്ടെന്ന് വ്യക്തമാണെന്ന് മന്ത്രി അറിയിച്ചു. എക്‌സൈസ് എന്‍ഫോഴ്‌സമെന്‍റ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ ചില നിയമങ്ങള്‍ ഇതിന് തടസമാകുന്നുണ്ട്.

ALSO READ : അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം എക്‌സൈസിന് കേസെടുക്കാന്‍ നിലവില്‍ സാഹചര്യമില്ല. ഇത്തരം നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.