തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ ഇടത് മുന്നണി പ്രതിഷേധം ഇന്ന്. സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണനയിലും പെട്രോള്‍-ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ധനയിലും പാചകവാതകത്തിന്‍റെ വിലവര്‍ധനയിലുമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഏരിയ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്‍പിലാണ് പ്രതിഷേധ സമരം.
സംസ്ഥാനത്തെ 251 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഇന്ധനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. പ്രതിഷേധ സമരം വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അഭ്യര്‍ഥിച്ചു.
Also read: ഇന്ധന വില വര്‍ധന : സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി