ETV Bharat / city

സ്വർണക്കടത്ത് കേസ്; ഉന്നത ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എൽഡിഎഫ് - സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വർണക്കടത്തിന് പിന്നിൽ തീവ്രവാദമാണെന്ന് അന്വേഷിക്കുന്ന എൻഐഎ, അനിൽ നമ്പ്യാരെ ചോദ്യം ചെയ്യണമെന്നും വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു

LDF AGAINST BJP V MURALIDHARAN GOLD SMUGGLING  GOLD SMUGGLING  VIJAYARAGHAVAN  എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ  സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരൻ  വി മുരളീധരൻ
സ്വർണക്കടത്ത് കേസ്; ഉന്നത ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എൽഡിഎഫ്
author img

By

Published : Aug 29, 2020, 7:07 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സ്വർണ്ണക്കടത്തിൽ പ്രമുഖ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് നിരന്തരം ആരോപണം ഉന്നയിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്തിനെ കുറിച്ച് പല ഉന്നത ബിജെപി നേതാക്കൾക്കും മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് അനിൽ നമ്പ്യാരുടെയും സ്വപ്നയുടെയും മൊഴികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. സ്വർണ്ണം അടങ്ങിയ ബാഗ് നയതന്ത്ര ബാഗല്ലന്ന് കത്ത് നൽകാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചത് കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടൽ മൂലമാണെന്ന് കണ്ടെത്തണം. വി മുരളീധന്‍റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. സ്വർണക്കടത്തിന് പിന്നിൽ തീവ്രവാദമാണെന്ന് അന്വേഷിക്കുന്ന എൻഐഎ, അനിൽ നമ്പ്യാരെ ചോദ്യം ചെയ്യണമെന്നും വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.