തിരുവനന്തപുരം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ഓടിത്തുടങ്ങി. യാത്രക്കാരുടെ ആവശ്യാനുസരണമാണ് സർവീസുകൾ നടത്തുക. ദീർഘദൂര സർവീസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
ലോക്ക് ഡൗണോ ട്രിപ്പിൾ ലോക്ക് ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തും. സമ്പൂർണ ലോക്ക് ഡൗണുള്ള ശനിയും, ഞായറും അവശ്യ സർവീസുകൾ മാത്രമായിരിക്കും ഉണ്ടാവുക. ദീർഘദൂര സർവീസുകൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുനരാരംഭിക്കും.
അതേസമയം സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ടുകൾ ഓരോ സ്റ്റേഷനിലും 50 ശതമാനം സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സമയം.
also read: വരുന്നു കെഎസ്‌ആർടിസി പമ്പുകൾ ; ആദ്യ ഘട്ടത്തിൽ എട്ടെണ്ണം