ETV Bharat / city

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനകളുമായി നാളെ ചര്‍ച്ച - ആന്‍റണി രാജു പുതിയ വാര്‍ത്ത

എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി  കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ഗതാഗത മന്ത്രി ചര്‍ച്ച  കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്  ksrtc salary crisis latest  antony raju to hold talks with trade unions  ksrtc trade unions strike  ആന്‍റണി രാജു പുതിയ വാര്‍ത്ത  antony raju latest news
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി നാളെ ചര്‍ച്ച നടത്തും
author img

By

Published : May 4, 2022, 4:11 PM IST

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. അംഗീകൃത തൊഴിലാളി സംഘടനകളായ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ചര്‍ച്ച. വ്യാഴാഴ്‌ച (05.05.22) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.

എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇതുവരെ ശമ്പള വിതരണം നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ശമ്പളം നല്‍കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട സാമ്പത്തിക സഹായത്തിന്‍റെ കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.

ഇതോടെ പണിമുടക്ക് ഉറപ്പായ സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. നേരത്തെ, കെഎസ്‌ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണമെന്നും ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പരാമര്‍ശം ചര്‍ച്ചയായതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യം സംബന്ധിച്ച് ഗതാഗത മന്ത്രി പറഞ്ഞത് സർക്കാർ നിലപാടെന്ന് വിശദീകരിച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാലും രംഗത്തെത്തിയിരുന്നു.

Also read: ശമ്പളം കൊടുക്കാൻ 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.