ETV Bharat / city

ചെയര്‍മാനെതിരെ ജീവനക്കാര്‍; വൈദ്യുതി ഭവന് മുന്നിൽ ജീവനക്കാരുടെ സത്യഗ്രഹം - തിരുവനന്തപുരം

തിരുവനന്തപുരത്ത് വൈദ്യുത ഭവനില്‍ സത്യഗ്രഹ സമരം

കെ.എസ്.ഇ.ബി ചെയര്‍മാനും ജീവനക്കാരും തമ്മിലടി; വൈദ്യുതി ഭവന് മുന്നിൽ ജീവനക്കാരുടെ സത്യാഗ്രഹം  Kseb  സത്യാഗ്രഹ സമരം  കെ എസ് ഇ ബി  തിരുവനന്തപുരം  വൈദ്യുത ഭവനില്‍ സത്യാഗ്രഹ സമരം
വൈദ്യുത ഭവനില്‍ സത്യാഗ്രഹ സമരം
author img

By

Published : Apr 5, 2022, 8:52 AM IST

Updated : Apr 5, 2022, 9:25 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ എക്‌സിക്യൂട്ടിവ് എൻജിനീയർ ജാസ്‌മിൻ ഭാനുവിനെ സസ്‌പെൻഡ് ചെയ്തത് റദാക്കുക, സംഘടനകളോടുള്ള സമീപനം തിരുത്തുക, മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നിലപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ഇ.ബി ആസ്ഥാനമായ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവന് മുന്നിൽ ഓഫിസേഴ്‌സ് അസോസിയേഷന്‍റെ സത്യഗ്രഹം.

ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോകിന്‍റെ ജീവനക്കാരോടുള്ള സമീപനം തിരുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ചെയര്‍മാന്‍ ഉത്തരവിറക്കിയിരുന്നു. അതേസമയം സമര നിയന്ത്രണവും ഡയസ്നോൺ പ്രഖ്യാപനവും തള്ളി കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് ഒരു മണി വരെയാണ് സമരം നടത്തുക. സത്യാഗ്രഹം പ്രതീകാത്മകമാണെന്നും ചെയര്‍മാന്‍റെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതക്കാല പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ജീവനക്കാര്‍ അറിയിച്ചു.

also read: ഉദ്യോഗസ്ഥ ലീവെടുത്തതിൻ്റെ പേരില്‍ സസ്‌പെന്‍ഷനെന്ന് ആരോപണം ; വീണ്ടും ഏറ്റുമുട്ടി കെ.എസ്‌.ഇ.ബി ചെയർമാനും ഇടതുസംഘടനയും

Last Updated : Apr 5, 2022, 9:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.