തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെ പുറത്താക്കിയത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തപ്പോഴുണ്ടായ കടുത്ത നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രശ്ന പരിഹാരത്തിന് രമ്യമായ സമീപനമാണ് കെ.പി.സി.സി സ്വീകരിച്ചത്. പല തലത്തിലും ചർച്ചകൾ നടന്നിരുന്നു. എന്നാൽ പ്രശ്നം അനന്തമായി നീണ്ടതുകൊണ്ടാണ് അന്ത്യശാസനം നൽകിയതും നടപടിയെടുത്തതുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ തീരുമാനത്തിൽ പുനർചിന്തനം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ കൂടുതൽ ചർച്ച നടത്തമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.