ETV Bharat / city

സമ്പൂർണ പുന:സംഘടന: കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈമാസം 18, 19 തീയതികളില്‍

കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും മാറണമെന്ന് പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. പരാജയത്തിനിടയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്ന തരം താണ പ്രവര്‍ത്തനങ്ങളിലേക്ക് നേതാക്കള്‍ തിരിഞ്ഞതിനെ കെ. സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ എടുത്തു ചാടിയുള്ള നേതൃമാറ്റം കെ.പി.സി.സിയില്‍ വേണ്ടെന്നും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നല്‍കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

Kpcc  കെ.പി.സി.സി  തിരുവനന്തപുരം  ലോക്ഡൗണ്‍  രാഷ്ട്രീയകാര്യ സമിതി യോഗം  Udf  Congress  Kerala
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം മെയ് 18, 19 തീയതികളില്‍
author img

By

Published : May 7, 2021, 9:10 PM IST

തിരുവനന്തപുരം: പൊട്ടിത്തെറിയും പരസ്പരമുള്ള ചെളിവാരിയെറിയലും പ്രതീക്ഷിച്ച കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം പോര്‍ വിളികളില്ലാതെ പര്യവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ ആത്മവീര്യം നഷ്ടപ്പെട്ട പ്രവര്‍ത്തകരെ വീണ്ടും നിരാശയിലേക്ക് തള്ളിവിടുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന പൊതു വികാരമാണ് യോഗത്തില്‍ പൊതുവേ ഉയര്‍ന്നതെങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഒറ്റപ്പെട്ട രൂക്ഷ വിമര്‍ശനവും യോഗത്തിലുണ്ടായി. കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും മാറണമെന്ന് പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. പരാജയത്തിനിടയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്ന തരം താണ പ്രവര്‍ത്തനങ്ങളിലേക്ക് നേതാക്കള്‍ തിരിഞ്ഞതിനെ കെ. സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ എടുത്തു ചാടിയുള്ള നേതൃമാറ്റം കെ.പി.സി.സിയില്‍ വേണ്ടെന്നും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നല്‍കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അത് ശിരസാവഹിക്കുമെന്ന് യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ.പി.സി.സിയുടെ കസ്റ്റോഡിയനായാണ് താന്‍ പ്രവര്‍ത്തിച്ചത്. പരാജയത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. എന്നാല്‍ വിജയത്തില്‍ കൂട്ടുത്തരവാദം ഏറ്റെടുക്കുന്നതുപോലെ പരാജയത്തിലും കൂട്ടുത്തരവാദിത്തമില്ലേയെന്ന് മുല്ലപ്പള്ളി ചോദിച്ചു.

എല്ലാ ഉത്തരവാദിത്തവും തന്‍റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് വികാരാധീനനായി മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും താന്‍ വാശി പിടിച്ചില്ല. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചില്ല. പക്ഷേ, പാര്‍ട്ടിയിലെ മറ്റു കമ്മിറ്റികള്‍ അവരുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ പരിഗണിച്ചോ എന്ന് പരിശോധിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജില്ല, ബ്ലോക്ക്, മണ്ഡലം ബൂത്ത് തലങ്ങളില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണം. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്ന് യോഗത്തില്‍ ഐക കണ്‌ഠേന അഭിപ്രായമുയര്‍ന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തം പ്രചാരണ വിഭാഗം തലവന്‍ എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള അവലോകനവും നടപടികളും തീരുമാനിക്കുന്നതിനായി മെയ് 18, 19 തിയതികളില്‍ വീണ്ടും രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും.

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എം.എൽ.എമാർ, മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്‍റുമാർ എന്നിവരോട് പാര്‍ട്ടി തേടിയിട്ടുണ്ട്. അടുത്ത രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് റിപ്പോർട്ട് നൽകാനാണ് ജനപ്രതിനിധികള്‍ക്കും നേതാക്കന്മാര്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയത്. സമ്പൂർണ പുനസംഘടനയ്ക്ക് തീരുമാനമാകുമെന്നാണ് പുറത്തുവരുന്ന വിവരം. പുനസംഘടന സമയത്ത് നേതൃത്വവും മാറും. രാഷ്ട്രീയ കാര്യസമിതിയില്‍ ജംബോ കമ്മിറ്റികൾ ഇല്ലാതാകുമെന്നാണ് സൂചന. അഴിച്ചു പണിക്ക് വിശദമായ മാർഗരേഖ തയാറാക്കും. സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കെ.പി.സി.സി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.