തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എം.എസ് മണിയുടെ മരണം കേരളത്തിലെ മാധ്യമരംഗത്ത് നികത്താനാകാത്ത വിടവാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്‍റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. അനീതിയും അഴിമതിയും എവിടെ കണ്ടാലും അത് തുറന്ന് കാട്ടാനുള്ള മനസ് അദ്ദേഹത്തിനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹം മാധ്യമരംഗത്തും സാമൂഹിക-സാംസ്കാരിക രംഗത്തും നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എം.എസ് മണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതൃത്വം - കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
അനീതിയും അഴിമതിയും എവിടെ കണ്ടാലും അത് തുറന്ന് കാട്ടാനുള്ള മനസായിരുന്നു എം.എസ് മണിയുടേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍