ETV Bharat / city

കോട്ടൂരില്‍ കുട്ടിയാന ചെരിഞ്ഞ നിലയില്‍ - calf death kottur elephant rehabilitation centre news

ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കോട്ടൂര്‍ കുട്ടിയാന ചരിഞ്ഞു വാര്‍ത്ത  കുട്ടിയാന ചരിഞ്ഞു പുതിയ വാര്‍ത്ത  കുട്ടിയാന ചരിഞ്ഞ നിലയില്‍ വാര്‍ത്ത  കുട്ടിയാന പിറന്നാള്‍ ആഘോഷം വാര്‍ത്ത  കോട്ടൂര്‍ കുട്ടിയാന പിറന്നാള്‍ വാര്‍ത്ത  ആന ചരിഞ്ഞു വാര്‍ത്ത  elephant death news  elephant death kottur news  kottur elephant rehabilitation centre news  calf death kottur elephant rehabilitation centre news  calf death latest news
കോട്ടൂരില്‍ കുട്ടിയാന ചരിഞ്ഞ നിലയില്‍
author img

By

Published : Jun 28, 2021, 5:12 PM IST

Updated : Jun 28, 2021, 6:54 PM IST

തിരുവനന്തപുരം: കോട്ടരിൽ കുട്ടിയാന ചെരിഞ്ഞു. ഒന്നര വയസുള്ള ശ്രീക്കുട്ടിയെന്ന കുട്ടിയാനയാണ് ചെരിഞ്ഞത്. മന്ത്രിയുടെ സാന്നിധ്യത്തിൽ ശ്രീക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് വലിയ വാർത്തയായിരുന്നു. ഇന്നലെ വൈകിട്ടോടെ കുട്ടിയാനയ്ക്ക് പനി ബാധിച്ചിരുന്നു.

ഇന്ന് പുലർച്ചെ ചെരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവു. കുട്ടിയാനയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ പാറയിടുക്കിൽ വീണ നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തുന്നത്.

കോട്ടൂരില്‍ കുട്ടിയാന ചെരിഞ്ഞ നിലയില്‍

തുടർന്ന് കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. നടക്കാൻ പ്രയാസമുണ്ടായിരുന്നെങ്കിലും ആനക്കുട്ടി പിന്നീട് സുഖപ്പെട്ടു. കുട്ടിയാന കോട്ടൂരിലെത്തിയതിന്‍റെ ഓര്‍മ പുതുക്കി ഒരു വര്‍ഷത്തിന് ശേഷം വനപാലകർ ശ്രീക്കുട്ടിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു.

Read more: പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് കുട്ടിയാന

കരിമ്പും, ശര്‍ക്കരയും, കൈതച്ചക്കയുമെല്ലാം ചേര്‍ത്ത ഭീമന്‍ കേക്ക് ഒരുക്കിയായിരുന്നു പിറന്നാൾ ആഘോഷം. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Last Updated : Jun 28, 2021, 6:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.