തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിന് ശേഷം സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അതിരാത്രത്തിന്‍റെ അവസാനം യാഗശാല അഗ്നിക്കിരയാക്കുന്നത് പോലെയെന്ന് കെ.മുരളീധരൻ എം.പി. എല്ലാം ഫാനിന്‍റെ തലയിൽ വെച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മതിൽ ചാടിക്കടന്ന കെ.സുരേന്ദ്രനും ഗെയിറ്റ് തുറന്നപ്പോൾ സെക്രട്ടേറിയറ്റിനകത്ത് കയറിയ വി.എസ് ശിവകുമാർ എംഎൽഎയ്ക്കും എതിരെ ഒരേ കേസാണ് എടുത്തിരിക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു. എന്തൊക്കെയോ മറച്ച് വെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരം നടത്തുന്ന കോൺഗ്രസുകാർ കൊവിഡ് പരത്തുന്നുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നതെന്നും അദ്ദേഹത്തിന്‍റെ മകന് കൊവിഡ് വന്നത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്തിട്ടാണോയെന്നും മുരളീധരൻ ചോദിച്ചു. സർക്കാരിന്‍റെ ഭരണം സമ്പൂർണ പരാജയമായതിൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു.
കുറ്റം ഫാനിന്‍റെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെ. മുരളീധരൻ എം.പി
എന്തൊക്കെയോ മറച്ച് വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു