ETV Bharat / city

കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളില്‍ ദൂരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് - crime branch report in koodathil case

മരണാനന്തര കര്‍മങ്ങള്‍ നടത്തിയതിലും ദുരൂഹത. വില്‍പത്രം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളില്‍ ദൂരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
author img

By

Published : Oct 26, 2019, 4:47 PM IST

തിരുവനന്തപുരം: കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും തുടർന്ന് നടന്ന സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബന്ധുവായ പ്രസന്നകുമാരിയും പൊതു പ്രവർത്തകനായ അനിൽ കുമാറും നല്‍കിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

2017 ഏപ്രിൽ രണ്ടിന് മരിച്ച ജയമാധവന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബോധരഹിതനായ ജയമാധവനെ ഓട്ടോയിലാണ് പ്രതി രവീന്ദ്രൻ ആശുപത്രിയിൽ എത്തിച്ചത്. സമീപത്ത് ഓട്ടോയുണ്ടായിട്ടും അകലെയുള്ള ഓട്ടോയാണ് വിളിച്ചത്. മരണം സ്ഥിതീകരിച്ച ശേഷം ബന്ധുക്കളെയൊന്നും അറിയാക്കാതെ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും രക്ത ബന്ധുവല്ലാത്ത രവീന്ദ്രൻ മരണാനന്തര കർമങ്ങൾ നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 സെപ്റ്റംബർ അഞ്ചിന് നൽകിയ റിപ്പോർട്ടിൽ സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സാക്ഷി‍കളിലൊരാളായ ജോലിക്കാരി ലീലക്ക് എഴുത്തും വായനയും അറിയില്ല. മറ്റൊരു സാക്ഷിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനിൽകുമാറിനും ഉള്ളടക്കം അറിയില്ലായിരുന്നു. കുടുംബത്തിന്‍റെ അവസാന അവകാശിയായ ജയമാധവനെ പറ്റിച്ചാണ് സ്വത്ത് തട്ടിയെടുത്തത്. ഇതിനായി കോടതിയെയും തെറ്റിദ്ധരിപ്പിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ പറ്റിക്കാൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Intro:കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും തുടർന്ന് നടന്ന സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്Body:ബന്ധുവായ പ്രസന്നകുമാരിയും പൊതു പ്രവർത്തകനായ അനിൽ കുമാറും പരാതിയിൽ കഴമ്പുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 2017 ഏപ്രിൽ രണ്ടിന് മരിച്ച ജയമാധവന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബോധരഹിതനായ ജയമാധവനെ ഓട്ടോയിലാണ് പ്രതി സ്ഥാനങ്ങള രവീന്ദ്രൻ ആശുപത്രിയിൽ എത്തിച്ചത്. സമീപത്ത് ഓട്ടോയുണ്ടായിട്ടും അകലെയുള്ള ഓട്ടോയാണ് വിളിച്ചത്. ബന്ധുകളെയൊന്നും അറിയാക്കാതെ മരണം സ്ഥിതീകരിച്ച ശേഷം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുകയും രക്ത ബന്ധു വല്ലാത്ത രവീന്ദ്രൻ മരണാനന്തര കർമ്മങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 സെപ്റ്റംബർ അഞ്ചിന് നൽകിയ റിപ്പോർട്ടിൽ സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സാക്ഷി‍കളിലൊരാളായ വേലക്കാരി ലീലയ്ക്ക് എഴുത്തും വായനയും അറിയില്ല. മറ്റൊരു സാക്ഷിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനിൽകുമാറിനും ഉള്ളടക്കം അറിയില്ലായിരുന്നു.കുടുംബത്തിന്റെ അവസാന അവകാശിയായ ജയമാധവനെ പറ്റിച്ചാണ് സ്വത്ത് തട്ടിയെടുത്തത്. ഇതിനായി കോടതിയെയും തെറ്റിദ്ധരിപ്പിച്ചതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ പറ്റിക്കാൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.