ETV Bharat / city

റിയാസിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം - university college protest

യൂണിവേഴ്സിറ്റി കോളജിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതിയായ റിയാസിനെ കണ്‍മുന്നിലെത്തിയിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് പരാതി

sfi_march,riyas
റിയാസിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്;പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപം
author img

By

Published : Dec 3, 2019, 4:53 PM IST

തിരുവനന്തപുരം: പ്രതി കൺമുന്നിൽ വന്നിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. യൂണിവേഴ്സിറ്റി കോളജിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച കേസിലെയും പൊലീസിനെ ആക്രമിച്ച കേസിലെയും മുഖ്യ പ്രതിയായ റിയാസിനെയാണ് പൊലീസ് കണ്ടെത്തിയിട്ടും നടപടിയെടുക്കാതിരുന്നത്. എസ്.എഫ്.ഐ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് നയിച്ചത് വധശ്രമക്കേസിൽ പ്രതിയായ എ.റിയാസാണ്. സമരവുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് കമ്മീഷ്ണറുമായും ചർച്ച നടത്തിയതും റിയാസിന്‍റെ നേതൃത്വത്തിലായിരുന്നു.എന്നിട്ടും റിയാസിനെ പൊലീസ് പിടികൂടിയില്ലെന്നാണ് പരാതി.

കഴിഞ്ഞ വെള്ളിയാഴ്ച കോളജിൽ നടന്ന സംഘർഷവും തുടർന്നു നടന്ന റോഡ് ഉപരോധത്തെയും തുടർന്നാണ് റിയാസുൾപ്പടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് വധശ്രമം ഉൾപ്പടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തത് . സംഭവത്തിൽ ആറ് എസ് എഫ് ഐ പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ റിയാസിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനിടയിലാണ് കൺമുന്നിൽ എത്തിയിട്ടും റിയാസിനെ പിടികൂടാതെ പൊലീസ് കണ്ണടച്ചത്. യൂണിവേഴ്സിറ്റി കോളജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമാണ് എ.റിയാസ്.റി പൊലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Intro:പോലീസ് അന്വേഷിക്കുന്ന ജാമ്യമില്ല കേസ് പ്രതി കൺമുന്നിൽ വന്നിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. യുണിവേഴ്സിറ്റി കോളേജിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച കേസിലെയും പോലീസിനെ ആക്രമിച്ച കേസിലെയും മുഖ്യ പ്രതിയായ റിയസാണ് കൺമുന്നിൽ വന്നിട്ടും പിടികൂടാതെ പോലീസ് കണ്ണടച്ചത്. എസ്.എഫ്.ഐ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് നയിച്ചത് വധശ്രമക്കേസിൽ പ്രതിയായ എ.റിയാസാണ്. സമരവുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് കമ്മീഷ്ണറുമായും ചർച്ച നടത്തിയതും റിയാസിന്റെ നേതൃത്വത്തിലായിരുന്നു.

Body:കഴിഞ്ഞ വെള്ളിയാഴ്ച കോളേജിൽ നടന്ന സംഘർഷവും തുടർന്നു നടന്ന റോഡ് ഉപരോധത്തെയും തുടർന്നാണ് റിയാസുൾപ്പടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പോലീസ് വധശ്രമം ഉൾപ്പടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംഭവത്തിൽ ആറ് എസ് എഫ് ഐ പ്രവർത്തകരെ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ റിയാസിനെ ഇതുവരെ പിടികൂടിയില്ല. ഇതിനിടയിലാണ് പോലീസിന്റെ കൺമുന്നിൽ എത്തിയിട്ടും പിടികൂടാതെ പോലീസ് കണ്ണടച്ചത്. യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമാണ് എ.റിയാസ്പോലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Conclusion:ഇ ടി വി ഭാ ര ത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.