ETV Bharat / city

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ചൊവ്വാഴ്‌ച ഓറഞ്ച് അലര്‍ട്ട് ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain updates  kerala weather updates  ഇന്നത്തെ കാലാവസ്ഥ  heavy rainfall in kerala  orange alert in kerala  yellow alert in kerala  കേരളത്തില്‍ കനത്ത മഴ തുടരും  സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്  കേരളം യെല്ലോ അലര്‍ട്ട്  കേരളം ഓറഞ്ച് അലര്‍ട്ട്  കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
author img

By

Published : Jul 6, 2022, 7:12 PM IST

Updated : Jul 6, 2022, 7:19 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ജൂലൈ 8നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ജൂലൈ 9നും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ 10നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടുമാറി സജീവമായിട്ടുണ്ട്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തിയുമുണ്ട്. കൂടാതെ ഒഡിഷയ്ക്കും ഛത്തീസ്‌ഗഡിനും മുകളിലായുള്ള ചക്രവാതച്ചുഴിയുടെയും ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

Last Updated : Jul 6, 2022, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.