തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതോടെ തെക്കൻ കേരളത്തിൽ അതീവ ജാഗ്രത. ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ തമിഴ്നാട് തീരത്തേക്ക് എത്തും. ഇതോടെ കേരളത്തിൽ മഴ ശക്തമാകും. തെക്കൻ കേരളത്തിൽ അതിതീവ്രമായ മഴ ലഭിക്കുമെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടുതൽ നേരിടുന്ന തിരുവനന്തപുരം ജില്ലയിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ കര, നാവിക, വ്യോമ സേനകളുടെ സഹായം തേടിയതായി ജില്ലാ കലക്ടർ നവജ്യോത് ഖോസ അറിയിച്ചു. ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകും. കൺട്രോൾ റൂം ഉൾപ്പടെ സജ്ജമായി. ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ നിന്നും പരമാവധി ജലം തുറന്നു വിടാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് അടുക്കുന്നു; തെക്കൻ ജില്ലകളില്‍ റെഡ് അലര്‍ട്ട് - ചുഴലിക്കാറ്റ്
തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട്