ETV Bharat / city

ഹൃദയത്തില്‍ തൊട്ടറിഞ്ഞ വാർത്ത, അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം പൊലീസുണ്ട്; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്

author img

By

Published : Jul 14, 2021, 6:05 PM IST

Updated : Jul 14, 2021, 9:34 PM IST

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിജിത്തിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു. നന്നായി പഠിച്ച് പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന് പറഞ്ഞ പൊലീസ് മേധാവി അഭിജിത്തിന് ഒരു ലാപ്‌ടോപ്പും സമ്മാനിച്ചു.

പൊലീസ് മേധാവി
പൊലീസ് മേധാവി

തിരുവനന്തപുരം: ഓരോ വാർത്തയും ഓരോ ജീവിതമാണ്. ഇടിവി ഭാരത് അങ്ങനെയൊരു ജീവിത കഥ പുറത്തുവിട്ടപ്പോൾ മനസില്‍ നന്മയുള്ള മനുഷ്യർ ആ വാർത്ത ഏറ്റെടുത്തു. ഒന്നരവയസില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചവന് ജീവിതത്തില്‍ എന്തെല്ലാം ആഗ്രഹിക്കാം. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശിയായ 11 വയസുകാരൻ അഭിജിത്തിന് പൊലീസ് ആകണമെന്നു മാത്രമാണ് ആഗ്രഹം.

അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം പൊലീസുണ്ട്

ഇടിവി ഭാരത് വാർത്ത കണ്ട കേരള പൊലീസ് അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അത് ഷെയർ ചെയ്തു. ഇപ്പോഴിതാ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിജിത്തിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു. നന്നായി പഠിച്ച് പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന് പറഞ്ഞ പൊലീസ് മേധാവി അഭിജിത്തിന് ഒരു ലാപ്‌ടോപ്പും സമ്മാനിച്ചു.

പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് കുടുംബ സമേതം പൊലീസ് ആസ്ഥാനത്തെത്തിയത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

പഠിക്കണം, സ്വന്തമായി ഒരു വീട് വേണം

തിരവനന്തപുരം പുഞ്ചക്കരി സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അഭിജിത്. ചെറുപ്പത്തിലെ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലര്‍ച്ചെ നാലുമണിക്ക് മീന്‍ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്ത്.

വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് വരുന്ന അമ്മൂമ്മയ്ക്കൊപ്പം രാവിലെ ആറ് മണിയോടെ അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും. വീടുകളില്‍ മീന്‍ ആവശ്യമുണ്ടോ എന്ന് തിരക്കും. മീന്‍കുട്ട സൈക്കിളിന് പുറകില്‍ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേക്ക്. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ പഠനം. രാത്രിയില്‍ ഓണ്‍ലൈന്‍ ക്ലാസ്.

ബന്ധുക്കൾ പോലും പരിഗണിക്കാതിരുന്ന ഈ കുടുംബത്തിന്‍റെ ദുരിതവും അഭിജിത്തിന്‍റെ സ്വപ്‌നവും ഇടിവി ഭാരതിലൂടെ വാർത്തയായപ്പോള്‍ കേരള പൊലീസും കോർപ്പറേഷൻ അധികൃതരും അടക്കം നിരവധി പേരാണ് സഹായവുമായി എത്തിയത്.

also read: മൂന്ന് ജീവനുകൾക്ക് വീടൊരുങ്ങും, ആ വാർത്തയാണ് എല്ലാം; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്

Last Updated : Jul 14, 2021, 9:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.