തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന്(ജൂലൈ 22) തുടക്കം. മന്ത്രി എ.കെ ശശീന്ദ്രനുമായ ബന്ധപ്പെട്ട വിവാദം സഭയെ പ്രക്ഷുപ്‌ധമാക്കുമെന്ന് ഉറപ്പാണ്. ചോദ്യോത്തര വേള മുതൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയേക്കും.
ശശീന്ദ്രൻ നിയമസഭയിൽ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. സർക്കാർ ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതും ശ്രദ്ധേയമാണ്. മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഇടതു മുന്നണിയിലെ പൊതുനിലപാട്.
സ്ത്രീ സുരക്ഷയ്ക്കായി പദ്ധതി നടപ്പാക്കുമ്പോൾ പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി തന്നെ ഇടപെടുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മരംമുറി വിവാദം, സ്വർണക്കടത്ത് ക്വട്ടേഷൻ തുടങ്ങിയ വിഷയങ്ങളും വരും ദിവസങ്ങളിൽ നിയമസഭയെ പ്രക്ഷുപ്‌ധമാക്കും. ഓഗസ്റ്റ് 18 വരെയാണ് സഭ സമ്മേളിക്കുന്നത്.
Also Read: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ് ഭവന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാനാ പടോലെ