ETV Bharat / city

ബീമാപള്ളി സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് വനിത സെക്രട്ടറി, വനിത മുന്നേറ്റത്തില്‍ മികച്ച ചുവടുവയ്‌പ്പെന്ന് എച്ച് സുൽഫത്ത്

വനിത മുന്നേറ്റത്തിൽ കാര്യമായ ചുവടാണ് കേരളം വയ്ക്കുന്നതെന്നും സിപിഎം ഇതിന് നേതൃത്വം നൽകുന്നു എന്നത് അഭിമാനകരമാണെന്നും സുൽഫത്ത്.

ന്യൂനപക്ഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റിനിർത്തും  എച്ച് സുൽഫത്ത് വാർത്ത  വനിത മുന്നേറ്റത്തിൽ കേരളത്തിന്‍റെ ചുവടുവയ്‌പ്  സിപിഎം ബീമാപള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി  സിപിഎം ബീമാപള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി വാർത്ത  Kerala is making significant role  women empowerment kerala news  women empowerment in kerala news  Bimapalli Local Committee Secretary news  Bimapalli Local Committee Secretary
ന്യൂനപക്ഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റിനിർത്തുക ലക്ഷ്യം; എച്ച് സുൽഫത്ത്
author img

By

Published : Nov 5, 2021, 10:34 PM IST

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ വർഗീയ രാഷട്രീയത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സിപിഎം ബീമാപള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച് സുൽഫത്ത്. ഈ പാർട്ടി സമ്മേളന കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് സുൽഫത്ത്.

വനിത മുന്നേറ്റത്തിൽ കാര്യമായ ചുവടാണ് കേരളം വയ്ക്കുന്നതെന്നും സിപിഎം ഇതിന് നേതൃത്വം നൽകുന്നു എന്നത് അഭിമാനകരമാണെന്നും സുൽഫത്ത് പറഞ്ഞു. ബീമാപ്പള്ളി മേഖലയിൽ സ്‌ത്രീകൾ ഇപ്പോഴും നേതൃത്വപരമായ ഇടങ്ങളിലില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ഭാരവാഹിത്വത്തിൽ താനെത്തിയപ്പോൾ ഒപ്പം നിരവധി പേർ വന്നു.

ന്യൂനപക്ഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റിനിർത്തുക ലക്ഷ്യം; എച്ച് സുൽഫത്ത്

അരങ്ങത്തേക്ക് വരാതെ അടുക്കളയിൽ കഴിയുന്ന വനിതകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക കൂടിയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ തന്‍റെ ചുമതല. ന്യൂനപക്ഷ സമുദായാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ അത് യാഥാർഥ്യമായാൽ വലിയ മാറ്റമാകും.

സംഘടന ചുമതലയുടെ വിജയം അളക്കുക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടി മാറ്റുരച്ചാണ്. എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റണമെന്നും സുൽഫത്ത് പറഞ്ഞു.

READ MORE: ടി20 ലോകകപ്പ്: നിർണായക മത്സരത്തിൽ ടോസ് നേടി ഇന്ത്യ, സ്കോട്‌ലൻഡിനെ ബാറ്റിങ്ങിനയച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.