ETV Bharat / city

Omicron Alert in Kerala: ഒമിക്രോണ്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി

Omicron Alert in Kerala : സംസ്ഥാനത്തെ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് 11 മണിക്കാണ് യോഗം. ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ച്‌ ആയ സാഹചര്യത്തിലാണ് അടിയന്തര യോഗം.

Omicron Alert in Kerala  Kerala Health Ministry arranged urgent health meeting  health meeting for Omicron alert
Omicron Alert in Kerala : ഒമിക്രോണ്‍ അതിത്രീവ്ര വ്യാപനം; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി
author img

By

Published : Dec 16, 2021, 10:50 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ വകുപ്പിലെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരോടും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് അഞ്ച്‌ ആയ സാഹചര്യത്തിലാണ് അടിയന്തര യോഗം.

Omicron Alert in Kerala : ഒമിക്രോണിന്‍റെ അതിതീവ്ര വ്യാപന ശേഷി കണക്കിലെടുത്ത് ജാഗ്രതയോടെയുള്ള മുന്‍കരുതലാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇത് എങ്ങനെ വേണമെന്ന രൂപരേഖ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

രോഗ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കലും ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഉറപ്പുവരുത്തലും കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ ആശുപത്രികളില്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ ചികിത്സ സൗകര്യം വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നതാണ് നിലവിലെ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Also Read : സമര തീവ്രത കുറച്ചു; അടിയന്തര ചികിത്സ ഡ്യൂട്ടിക്ക് കയറി പിജി ഡോക്‌ടര്‍മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.