ETV Bharat / city

Veena George on AIDS: 2025 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക ലക്ഷ്യമെന്ന് വീണ ജോര്‍ജ്

Veena George on eradication of AIDS: പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ക്ക് ലോക എയ്‌ഡ്‌സ് ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

veena george world aids day  kerala health minister on aids eradication  eliminating new hiv cases in kerala  വീണ ജോര്‍ജ് ലോക എയ്‌ഡ്‌സ് ദിനം  ആരോഗ്യമന്ത്രി എച്ച്ഐവി അണുബാധ  ലോക എയ്‌ഡ്‌സ് ദിനം പരിപാടികള്‍
Veena George on AIDS: 2025 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
author img

By

Published : Nov 30, 2021, 5:39 PM IST

തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്‌ഡ്‌സ് ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്ഐവി അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്‌ഡ്‌സ് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ല തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്.

എയ്‌ഡ്‌സ് ദിനത്തിന്‍റെ പ്രാധാന്യം

എയ്‌ഡ്‌സിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്ഐവി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് എയ്‌ഡ്‌സ് ദിനം ആചരിക്കുന്നത്. 'അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്‌ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്‌ഡ്‌സ് ദിന സന്ദേശം.

ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്ഐവി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്ഐവി അണുവ്യാപന തോത് 0.08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് 0.22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്ഐവി അണുവ്യാപനത്തോത് കുറവാണ്.

Also read: ഇത് വെറും താടിയല്ല 'സേവന താടി'; ഇവര്‍ സമൂഹത്തിന് മാതൃകയാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.