ETV Bharat / city

'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം'; പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

വയോജന സംരക്ഷണം-പരിചരണം, ഗൃഹ പരിചരണം, കുട്ടികളുടെ പരിചരണം എന്നി വിഷയങ്ങളെ ആസ്‌പദമാക്കിയാണ് അവബോധ പരിപാടി

kerala health department online awareness programme new campaign on omicron prevention omicron special campaign in kerala ഒമിക്രോൺ പ്രത്യേക ക്യാമ്പയിൻ ആരോ​ഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ക്യാമ്പയിൻ ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം ആരോ​ഗ്യവകുപ്പ് അവബോധ പരിപാടി
'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം'; പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്
author img

By

Published : Jan 25, 2022, 5:03 PM IST

തിരുവനന്തപുരം: കൊവിഡ് തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കൊവിഡ് പ്രതിരോധ, ചികിത്സ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈനായാണ് ക്യാമ്പയിന്‍ സെഷനുകള്‍ ക്രമീകരിച്ചരിക്കുന്നത്. ജനുവരി 26 ബുധനാഴ്‌ച വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതില്‍ പങ്കെടുക്കാം. https://youtu.be/sFuftBgcneg എന്ന യൂട്യൂബ് ലിങ്കിലൂടെ പരിശീലനത്തില്‍ പങ്കെടുക്കാം. വയോജന സംരക്ഷണം-പരിചരണം, ഗൃഹ പരിചരണം, കുട്ടികളുടെ പരിചരണം എന്നി വിഷയങ്ങളെ ആസ്‌പദമാക്കിയാണ് അവബോധ പരിപാടി.

ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ബിപിന്‍ ഗോപാല്‍, കൊല്ലം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ് ഇന്ദു, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഷീജ സുഗുണന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ചാന്ദിനി എന്നിവര്‍ ക്ലാസുകളെടുക്കും.

Also read: സിപിഎം സംസ്ഥാന സമ്മേളനം നീട്ടിവച്ചേക്കും; തീരുമാനം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.