തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഒപ്പിട്ടേക്കുമെന്ന് സൂചന. വിദേശയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച വൈകിട്ട് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
വൈകിട്ട് ആറ് മണി മുതൽ 7.15 വരെ നീണ്ട കൂടിക്കാഴ്‌ചയിൽ ഇരുവരും തമ്മിലുള്ള ശീത സമരത്തിന് അയവ് വന്നുവെന്നാണ് നിഗമനം. അതു കൊണ്ട് ഇന്ന് ഒപ്പിടുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. സഭ ചേരാൻ നിശ്ചയിച്ചാൽ പിന്നെ ഓർഡിനൻസിൽ ഒപ്പിടാൻ പാടില്ലെന്നാണ് ചട്ടം. നിയമസഭ സമ്മേളനം നീളാൻ കാരണവും അതാണ്.
ഓർഡിനൻസിൽ ഒപ്പിട്ടാൽ ബുധനാഴ്‌ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ നിയമസഭ സമ്മേളന തിയതി തീരുമാനിക്കും. ഓർഡിനൻസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്ക് വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടന്നുമില്ലെന്നാണ് നിയമോപദേശമെന്നും ഗവർണറോട് മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് തനിക്ക് ബോധ്യപ്പെട്ടെന്ന് ഗവർണർ മറുപടി നൽകിയതായാണ് വിവരം.
Also read: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി