ETV Bharat / city

കൊവിഡ് സാഹചര്യത്തിലെ അധ്യായനം; വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം വ്യാഴാഴ്‌ച

author img

By

Published : Jan 25, 2022, 1:58 PM IST

ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക

education department meeting  കൊവിഡ് കാലത്തെ അധ്യയനം  വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം  kerala education news  ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്
വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിലെ അധ്യായനം എങ്ങനെയെന്ന് തീരുമാനിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം. വ്യഴാഴ്‌ച രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും. 11,12 ക്ലാസുകളുകളാണ് ഇപ്പോള്‍ ഓഫ്‌ലൈനായി നടക്കുന്നത്. ഈ ക്ലാസുകളുടെ നിലവിലെ നടചത്തിപ്പ് പുരോഗതി യോഗം ചര്‍ച്ച ചെയ്യും.

ക്ലാസുകളില്‍ ഹജരാകുന്നവരുടെ എണ്ണം 40 ശതമാനത്തില്‍ താഴെയാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടിയും ചര്‍ച്ചയാകും. കുട്ടികളുടെ വാക്‌സിനേഷന്‍റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

ഡിഡി, ആര്‍ഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ALSO READ വഴിവിട്ട ഇടപാടുകളിൽ സർക്കാരിന് ഭയം; ലോകായുക്തക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഉമ്മൻചാണ്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.