ETV Bharat / city

കേരളത്തില്‍ 39,955 പേര്‍ക്ക് കൂടി കൊവിഡ്; 97 മരണം

covid Break  kerala covid update  കേരള കൊവിഡ് വാർത്തകള്‍
കൊവിഡ്
author img

By

Published : May 13, 2021, 5:36 PM IST

Updated : May 13, 2021, 6:59 PM IST

17:30 May 13

33,733 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 4,38,91, ആകെ രോഗമുക്തി നേടിയവര്‍ 16,05,471

തിരുവനന്തപുരം: സംസ്ഥാനത്ത് 39,955 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,05,471 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 6150 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍കോട് 883, വയനാട് 787.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂര്‍ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂര്‍ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസര്‍കോട് 858, വയനാട് 768.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍ 28, എറണാകുളം, കാസര്‍ഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂര്‍ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂര്‍ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂര്‍ 2349, കാസര്‍കോട് 282.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,02,443 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,342 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 35,101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3858 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 102 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 13, 2021, 6:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.