ETV Bharat / city

സംസ്ഥാനത്ത് 6185 പേർക്ക് കൊവിഡ്; 27 മരണം - കൊറോണ വൈറസ്

kerala covid update  covid 19  kerala covid status  daily covid update  കൊവിഡ് 19  കൊറോണ വൈറസ്  കൊവിഡ് കേസുകള്‍ കേരളത്തില്‍
സംസ്ഥാനത്ത് 6185 പേർക്ക് കൊവിഡ്; 27 മരണം
author img

By

Published : Dec 16, 2020, 6:52 PM IST

Updated : Dec 16, 2020, 7:29 PM IST

17:47 December 16

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. 5728 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. നിലവിൽ സംസ്ഥാനത്ത് 58,184 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചവരില്‍ തിരുവനന്തപുരം തിരുമല സ്വദേശി ശശിധരന്‍ തമ്പി (79), ഭരതന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പന്‍ (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജന്‍ (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരന്‍ (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂര്‍ സ്വദേശി ബാലചന്ദ്രന്‍ (67), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിജെ സെബാസ്റ്റ്യന്‍ (75), തൃശൂര്‍ മതിലകം സ്വദേശി ബഷീര്‍ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂര്‍ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂര്‍ സ്വദേശി ശിവശങ്കരന്‍ (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്മാന്‍ (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണന്‍ (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസില്‍ (15), വയനാട് മുട്ടില്‍ സ്വദേശി രാഘവന്‍ (68), കാസര്‍ഗോഡ് ദലംപാടി സ്വദേശി നാരായണന്‍ (80) എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതോടെ ആകെ മരണ നിരക്ക് 2707 ആയി ഉയര്‍ന്നു. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

എറണാകുളം 687, കോഴിക്കോട് 622, തൃശൂര്‍ 566, കോട്ടയം 537, കൊല്ലം 502, പത്തനംതിട്ട 341, ആലപ്പുഴ 428, മലപ്പുറം 407, പാലക്കാട് 205, വയനാട് 351, തിരുവനന്തപുരം 223, കണ്ണൂര്‍ 196, ഇടുക്കി 175, കാസര്‍ഗോഡ് 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്. 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ കണ്ണൂര്‍ 10, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് 9 വീതവും , വയനാട് 5, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് 4 വീതവും, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് 3 വീതവും, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്ന് 2 വീതവും, കൊല്ലത്ത് നിന്ന് ഒരാളും ഉള്‍പ്പെടുന്നു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 375, പത്തനംതിട്ട 226, ആലപ്പുഴ 366, കോട്ടയം 409, ഇടുക്കി 316, എറണാകുളം 720, തൃശൂര്‍ 550, പാലക്കാട് 331, മലപ്പുറം 943, കോഴിക്കോട് 788, വയനാട് 155, കണ്ണൂര്‍ 100, കാസര്‍ഗോഡ് 129 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്ക്. ഇതോടെ 58,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,22,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,919 പേര്‍ വീട് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 13,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1678 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെ 450 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Dec 16, 2020, 7:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.