ETV Bharat / city

മുന്നൂറ് കടന്ന് കൊവിഡ് രോഗികള്‍; 301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

COVID TODAY  kerala covid update  കേരള കൊവിഡ് വാര്‍ത്തകള്‍
മുന്നൂറ് കടന്ന് കൊവിഡ് രോഗികള്‍; 301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
author img

By

Published : Jul 8, 2020, 6:06 PM IST

Updated : Jul 8, 2020, 8:25 PM IST

17:33 July 08

90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 301 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന നിരക്കാണിത്.  90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 64 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 107 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2605 ആയി. 3561 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരത്തിന് പുറമേ മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഏഴ്‌ പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 

രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  (സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1) 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്‌ഗഡ് - 2, ആസാം- 1, ജമ്മു കശ്മീര്‍- 1)  വന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ ഒമ്പത് പേര്‍ക്കും, മലപ്പുറം ജില്ലയിലെ ഏഴ്‌ പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ അഞ്ച് പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ മൂന്ന് പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ ഒമ്പത് ബി.എസ്.എഫ്. ജവാന്‍മാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനും രോഗം ബാധിച്ചു. കൂടാതെ ദുബായില്‍ നിന്ന് കേരളത്തിലെത്തി മരണപ്പെട്ട കൊല്ലം സ്വദേശിയായ മനോജിന്‍റെ (24) ഐസിഎംആര്‍ ലാബിലെ (എന്‍ഐവി ആലപ്പുഴ) തുടര്‍ പരിശോധന ഫലം നെഗറ്റീവ് ആണ്.

കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കണ്ണൂര്‍ 1), തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒമ്പത് പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഏഴ്‌ പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള മൂന്ന് പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,82,409 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്‌മെന്‍റന്‍റ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റിനല്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,96,183 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതില്‍ 4754 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 65,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60,898 സാമ്പിളുകള്‍ നെഗറ്റീവായി.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Last Updated : Jul 8, 2020, 8:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.