തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്നാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. നാലാഞ്ചിറ സ്വദേശിയായ ഫാ. കെ.ജി. വര്‍ഗീസ് (77) ആണ് ഇന്ന് മരിച്ചത്. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പില്‍ പരിശോധനക്കയച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 20ന് വാഹനപകടത്തെ തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രണ്ടാഴ്ച മുമ്പ് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായില്ല.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - covid death
17:58 June 02
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി.