ETV Bharat / city

Kerala Budget 2022 | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് - kn balagopal kerala budget

Kerala Budget 2022 | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുക

Kerala Budget 2022  കേരള ബജറ്റ് 2022  രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ്  കെഎന്‍ ബാലഗോപാല്‍ ബജറ്റ്  സംസ്ഥാന ബജറ്റ് 2022  കേരള ബജറ്റ് ഇന്ന്  kn balagopal kerala budget  kerala finance minister budget
Kerala Budget 2022 | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
author img

By

Published : Mar 11, 2022, 6:25 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക.

സര്‍ക്കാരിന്‍റെ കടബാധ്യത 3.72 ലക്ഷം കോടി

ചെലവ് കുറയ്ക്കു‌കയും വരുമാനം കൂട്ടുകയും ചെയ്യുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിയ്ക്ക്‌ മുന്നിലുള്ളത്. ധനവരവ് കൂട്ടാന്‍ നികുതി വര്‍ധനവല്ലാതെ സര്‍ക്കാരിന്‍റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍ക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയും കേന്ദ്ര വിഹിതം കുറഞ്ഞതുമാണ് സര്‍ക്കാരിന്‍റെ മുന്നിലെ വെല്ലുവിളി. 3.72 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്‍റെ കടബാധ്യത.

കൊവിഡ് വരുത്തിയ വരുമാന നഷ്‌ടത്തിന് പുറമേ മെയ് മാസത്തിന് ശേഷം കേന്ദ്രം നല്‍കുന്ന ജിഎസ്‌ടി വരുമാനത്തില്‍ കൂടി കുറവ് വന്നാല്‍ വരുമാനത്തിലെ കുറവ് ഉള്‍പ്പെടെ 16,000 കോടിയോളം രൂപയുടെ വരുമാന നഷ്‌ടം സര്‍ക്കാരിന് ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. വരുമാനം കൂട്ടുകയും ചെലവ് കുറക്കുകയും ചെയ്യുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. ഇന്ധനം, മോട്ടോര്‍വാഹനം, മദ്യം, കെട്ടിടം, ഭൂമി, തുടങ്ങിയ നികുതികളാണ് സര്‍ക്കാരിന്‍റെ പരിധിയില്‍.

കിഫ്ബിയിലൂടെ കൂടുതല്‍ പദ്ധതികളുണ്ടാവില്ല

ഭൂമിയുടെ ന്യായവില 10 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. മദ്യത്തിന്‍റെ നികുതിയില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം. മദ്യ ഉത്‌പാദനത്തിലുള്‍പ്പെടെ പുതിയ മാതൃകകള്‍ പരീക്ഷിച്ച് ഉത്‌പാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം ബജറ്റിലുണ്ടാകും. ചെലവ് ചുരുക്കലിന് കര്‍ശന മാര്‍ഗങ്ങള്‍ തേടേണ്ടി വരും. നികുതി ചോര്‍ച്ച തടഞ്ഞ് നികുതി പിരിവ് കര്‍ശനമാക്കിയാലേ വരുമാനം കണ്ടെത്താനാകൂ.

ആരോഗ്യ മേഖലയുടെ വികസനത്തിന് ഈ ബജറ്റിലും പ്രത്യേക ഊന്നല്‍ നല്‍കും. ടൂറിസം, വ്യവസായ മേഖലകളുടെ പനരുജ്ജീവനത്തിനും പദ്ധതികള്‍ ഉണ്ടാകും. കെ റെയിലിന്‍റെ മുന്നോട്ടുപോക്കിനുള്ള പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കാം. പരാമാവധി പദ്ധതികള്‍ ഏറ്റെടുത്തുകഴിഞ്ഞ കിഫ്ബി വഴി കൂടുതല്‍ പദ്ധതികള്‍ നടപ്പാകാന്‍ സാധ്യത കുറവാണ്.

Also read: 26th IFFK | രാജ്യാന്തര ചലച്ചിത്ര മേളയില്‍ 173 ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.