ETV Bharat / city

തിരുവനന്തപുരം നഗരം അടച്ചിടില്ല; എല്ലാ പഞ്ചായത്തിലും ക്വാറന്‍റൈന്‍ സെന്‍ററുകള്‍

കരിക്കകം കണ്ടെയ്‌ന്‍മെന്‍റ് സോണാക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസില്‍ അറിയിച്ചു

തിരുവനന്തപുരം ജില്ല വാര്‍ത്ത  തിരുവനന്തപുരം കൊവിഡ്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  കരിക്കകം കണ്ടെയിൻമെന്‍റ് സോണ്‍  തലസ്ഥാനത്ത് നിയന്ത്രണം  trivandrum covid situation  kadakampalli surendaran news  kadakampalli on trivandrum covid
കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Jun 23, 2020, 5:33 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് നഗരം മുഴുവനായി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മന്ത്രി കലക്ട്രേറ്റിൽ നടത്തിയ വീഡിയോ കോൺഫറൻസിലാണ് തീരുമാനം. ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ക്വാറന്‍റൈന്‍ സെന്‍ററുകള്‍ ഒരുക്കാനും മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം നഗരം അടച്ചിടില്ല; എല്ലാ പഞ്ചായത്തിലും ക്വാറന്‍റൈന്‍ സെന്‍ററുകള്‍

കരിക്കകത്ത് രോഗം സ്ഥിരീകരിച്ചയാൾ ധാരാളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരിക്കകം കണ്ടെയ്‌ന്‍മെന്‍റ് സോണാക്കുന്ന കാര്യം പരിശോധിക്കുകയാണ്. വരും ദിവസങ്ങളിൽ വിദേശത്തു നിന്നും ജില്ലയിലെ തീരദേശ മേഖലകളിലടക്കം ധാരാളം പേർ എത്താനുണ്ട്. ഇവര്‍ക്കായി താമസ സൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ക്വാറന്‍റൈന്‍ സെന്‍ററുകള്‍ ഒരുക്കാനും മന്ത്രി നിർദേശം നൽകി. സ്ഥിതി വിലയിരുത്താൻ അടിയന്തരമായി ഗ്രാമപഞ്ചായത്ത് സമിതികൾ യോഗം ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.