ETV Bharat / city

ശോഭ സുരേന്ദ്രന്‍റെ പ്രതിഷേധം; പ്രതികരിക്കാതെ കെ. സുരേന്ദ്രൻ - കെ. സുരേന്ദ്രൻ വാര്‍ത്തകള്‍

കെ. സുരേന്ദ്രന് ഭീഷണിയാകുമെന്ന് കരുതി അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞുവെന്ന് ശോഭ സുരേന്ദ്രൻ കേന്ദ്രത്തിന് നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

k surendran shobha surendran issue  k surendran latest news  shobha surendran latest news  bjp kerala latest news  ബിജെപി വാര്‍ത്തകള്‍  കെ. സുരേന്ദ്രൻ വാര്‍ത്തകള്‍  ശോഭാ സുരേന്ദ്രൻ വാര്‍ത്തകള്‍
ശോഭ സുരേന്ദ്രന്‍റെ പ്രതിഷേധം; പ്രതികരിക്കാതെ കെ. സുരേന്ദ്രൻ
author img

By

Published : Nov 1, 2020, 3:50 PM IST

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്‍റെ ആരോപണങ്ങളോട് മൗനം തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിൽ തനിക്കെതിരെയുള്ള അവഗണനയ്ക്ക് എതിരെ ശോഭ സുരേന്ദ്രൻ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കെ.സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് തുറന്നടിച്ച ശോഭ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.

ശോഭ സുരേന്ദ്രന്‍റെ പ്രതിഷേധം; പ്രതികരിക്കാതെ കെ. സുരേന്ദ്രൻ

എന്നാൽ ആരോപണങ്ങളിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് കെ.സുരേന്ദ്രൻ. ശോഭ സുരേന്ദ്രന്‍റെ കത്ത് സംബന്ധിച്ച ചോദ്യത്തിന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാർത്ത സമ്മേളനങ്ങളിലും ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സുരേന്ദ്രൻ മറുപടി നൽകിയില്ല. കെ. സുരേന്ദ്രന് ഭീഷണിയാകുമെന്ന് കരുതി അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞുവെന്നും പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയരുതെന്ന് പറയുന്നയാൾ തന്നെ നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നുവെന്നും ശോഭ സുരേന്ദ്രൻ കേന്ദ്രത്തിന് നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.