തിരുവനന്തപുരം: ശബരിമലയിൽ ഭക്തരെ ഇപ്പോൾ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ നിർദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രോഗവ്യാപനം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും. ശബരിമലയിൽ എത്തുന്ന ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. അത് ശബരിമലയിലെ ആചാരപരമായ കാര്യങ്ങളെ ബാധിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്ന ലാഘവത്തോടെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയില്‍ തന്ത്രിയുടെ നിർദേശം സർക്കാർ അംഗീകരിക്കണമെന്ന് കെ. സുരേന്ദ്രൻ - ശബരിമല
ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്ന ലാഘവത്തോടെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പറഞ്ഞു.