തിരുവനന്തപുരം: കെ.പി. അനില്‍കുമാറിനെ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ കടമ നിര്‍വ്വഹിക്കാൻ ഉത്തരവാദപ്പെട്ട ഒരാളില്‍ നിന്ന കടുത്ത അച്ചടക്ക ലംഘനമാണുണ്ടായത്.
അതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ഇത് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. അച്ചടക്ക നടപടി കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന്‍റെ തെളിവാണ്.
അനില്‍ കുമാറിന് നിരാശയെന്ന് സുധാകരൻ
കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റാകാന്‍ കഴിയാത്തതിന്‍റെ നിരാശ അനില്‍കുമാറിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ പേര് താന്‍ ആലോചിച്ചിരുന്നെങ്കിലും പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. അദ്ദേഹത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതാണെന്നും ഇനി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതേ സമയം 8.10ന് രാജിക്കത്ത് നല്‍കിയ എന്നെ 11.30ന് എങ്ങനെ പുറത്താക്കുമെന്നായിരുന്നു കെ സുധാകരന്‍റെ പ്രസ്‌താവനയ്ക്ക് അനില്‍കുമാറിന്‍റെ പരിഹാസം.