ETV Bharat / city

കെ.പി.സി.സി അദ്ധ്യക്ഷ ചുമതലയേറ്റ് കെ സുധാകരന്‍ - കെപിസിസി പ്രസിഡന്‍റ്

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തായിരുന്നു ചടങ്ങ്.

k sudhakaran kpcc president  k sudhakaran latest news  k sudhakaran mass  k sudhakaran speech  കെ സുധാകരൻ  കെപിസിസി പ്രസിഡന്‍റ്  കോണ്‍ഗ്രസ് വാർത്തകള്‍
കെപിസിസി തലപ്പത്ത് ഇത് സുധാകരൻ
author img

By

Published : Jun 16, 2021, 1:00 PM IST

Updated : Jun 16, 2021, 2:22 PM IST

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന് പദവി കൈമാറി.

രാവിലെ കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുധാകരൻ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.

also read: കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തില്‍, ഗ്രൂപ്പ് അതികായരെ മറികടന്ന് കെപിസിസിയുടെ അമരത്ത്

പുഷ്പ വൃഷ്‌ടിയോടെയാണ് അദ്ദേഹത്തെ പ്രവർത്തകർ സ്വീകരിച്ചത്. കെപിസിസി ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷമാണ് സുധാകരൻ ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

വർക്കിങ് പ്രസിഡന്‍റുമാരായി കൊടിക്കുന്നിൽ സുരേഷ്, പി.ടി.തോമസ്, ടി സിദ്ദിഖ് എന്നിവരും പദവികളിലേറി.

Last Updated : Jun 16, 2021, 2:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.