തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് കെ മുരളീധരൻ എംപി. ധാർമികത ഒട്ടുമില്ലാത്ത പാർട്ടിയായി സിപിഎം മാറി.
പൊതുമുതൽ നശിപ്പിച്ച കേസിൽ കോടതിയിൽ കയ്യുംകെട്ടി നോക്കി നിൽക്കുമ്പോൾ മന്ത്രിക്ക് ധാര്‍മികതയൊന്നും ബാധകമല്ലേയെന്ന് മുരളീധരൻ ചോദിച്ചു.
ആന കരിമ്പിൻ തോട്ടത്തിൽ കയറുന്ന പോലെയായിരുന്നു നിയമസഭയിൽ അന്ന് നടന്നത്. ധാർമികതയുടെ പേരിൽ ശിവൻകുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കണം. അല്ലെങ്കിൽ ഭാവിയില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും എംപി പറഞ്ഞു.
യുഡിഎഫ് സർക്കാരിനെതിരെയായിരുന്നു സമരമെന്ന് വാദിക്കുന്നവർ ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ട് തടഞ്ഞില്ല.
ഒരു കള്ളം പറയാൻ പത്ത് കള്ളം പറയേണ്ടി വരും. വിദ്യാലയങ്ങളിൽ കുട്ടികൾ തമ്മിൽ സമാന സംഭവങ്ങൾ നടന്നാൽ അധ്യാപകർക്ക് ശാസിക്കാൻ കഴിയുമോയെന്നും എംപി ചോദിച്ചു.
Also read: ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് വി.ഡി സതീശൻ