ETV Bharat / city

സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി - സിനിമ ചിത്രീകരണം വാർത്ത

ചിത്രീകരണം നടക്കുന്നയിടത്തേക്ക് കടന്നു ചെന്ന് അക്രമം കാണിക്കുകയും നിരോധനം കൽപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

cinema shooting  youth congress protest against cinema shooting  national highway protest in kochi news  film shooting news  CM on youth congress protest against cinema shooting  സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി  സിനിമ ഷൂട്ടിങ് തടസപ്പെടുത്തരുത്  സിനിമ ചിത്രീകരണം വാർത്ത  ദേശിയപാതയിലെ പ്രതിഷേധം
സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
author img

By

Published : Nov 10, 2021, 2:19 PM IST

തിരുവനന്തപുരം: സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.മുകേഷ് എംഎൽഎയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ധന വിലവർധനവിനെതിരെ ഗതാഗതം തടസപ്പെടുത്തി കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്‌തതിന് നടൻ ജോജു ജോർജിനെയും കുടുംബത്തെയും അപമാനിക്കുന്നതായി എം. മുകേഷ് ആരോപിച്ചു. ഇതിൻ്റെ പേരിൽ മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ് തടസ്സപ്പെടുത്തുന്നതായും മുകേഷ് ചൂണ്ടിക്കാട്ടി.

സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നതിനെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. ചിത്രീകരണം നടക്കുന്നയിടത്തേക്ക് കടന്നു ചെന്ന് അക്രമം കാണിക്കുകയും നിരോധനം കൽപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെ വച്ചുപൊറുപ്പിക്കില്ല. ആസൂത്രിതമായ തീരുമാനമാണിതിന് പിന്നിലെന്നും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ശക്‌തമായി നേരിടുമെന്നും മുഖ്യമന്ത്രി താക്കീത് നൽകി.

സിനിമ ചിത്രീകരണം തടസപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിയോജിപ്പ് പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി യോഗം സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തരുതെന്ന് യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയിരുന്നു.

READ MORE: 'ജോജുവിനെതിരെ സമരമാകാം'; ഷൂട്ടിങ് തടസപ്പെടുത്തരുതെന്ന് കെ.പി.സി.സി നേതൃയോഗം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.