ETV Bharat / city

സംവിധായകന്‍ കെ പി കുമാരന് ജെ സി ഡാനിയേല്‍ പുരസ്‌കാരം - ജെ സി ഡാനിയല്‍ പുരസ്‌കാരം

JC Daniel award to director K P Kumaran: പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഓഗസ്‌റ്റ്‌ മൂന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി ജെ.സി ഡാനിയേല്‍ അവാര്‍ഡ് സമ്മാനിക്കും

JC Daniel award to director K P Kumaran  JC Daniel award  ജെ സി ഡാനിയല്‍ പുരസ്‌കാരം  ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരന്
ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരന്
author img

By

Published : Jul 16, 2022, 2:26 PM IST

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സിനിമാപുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ പി കുമാരന്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അംഗീകാരം.

പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മന്ത്രി വി.എന്‍ വാസവനാണ് കോട്ടയത്ത് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഓഗസ്‌റ്റ്‌ മൂന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി ജെ.സി ഡാനിയേല്‍ പുരസ്‌കാരം സമ്മാനിക്കും.

അരനൂറ്റാണ്ട് നീണ്ട ചലച്ചിത്ര സപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീന ദൃശ്യ ഭാഷയും ഭാവുകത്വവും പകര്‍ന്ന സംവിധായകനാണ് കെ.പി കുമാരന്‍. 1972ല്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ 'റോക്ക്', 1975 ലെ 'അതിഥി' എന്നീ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ 2020ല്‍ 83ാം വയസ്സില്‍ കുമാരനാശാന്‍റെ ജീവിതത്തെ ആസ്‌പദമാക്കി സംവിധാനം ചെയ്‌ത 'ഗ്രാമ വൃക്ഷത്തിലെ കുയില്‍' വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്‌ചകളില്ലാത്ത തികച്ചും ആത്മാര്‍ഥവും അര്‍ഥപൂര്‍ണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം.

യാഥാര്‍ഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാന ശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളില്‍ നിര്‍ണായക സ്ഥാനമുള്ള 'അതിഥി', മാധവിക്കുട്ടിയുടെ 'രുഗ്മിണിക്കൊരു പാവക്കുട്ടി' എന്ന രചനയെ ആസ്‌പദമാക്കി നിര്‍മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988ലെ ദേശീയ അവാര്‍ഡ് നേടിയ 'രുഗ്മിണി' തുടങ്ങിയ ചിത്രങ്ങള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂര്‍വ ദൃശ്യ ശില്‍പ്പങ്ങളാണെന്ന് ജൂറി ചൂണ്ടിക്കാട്ടുന്നു.

അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ 'സ്വയംവരത്തിന്‍റെ' സഹ രചയിതാവായാണ് കെ പി കുമാരന്‍റെ തുടക്കം. പിന്നീട് അദ്ദേഹം സംവിധാനം ചെയ്‌ത 'റോക്ക്' എന്ന ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം 1972ലെ ഏഷ്യാ 72 ഫിലിം ഫെസ്‌റ്റിവലില്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടി. 'അതിഥി' (1975), 'ലക്ഷ്‌മി വിജയം' (1976), 'തേന്‍ തുള്ളി' (1978), 'ആദിപാപം' (1979 ), 'കാട്ടിലെ പാട്ട്' (1979), 'നേരം പുലരുമ്പോള്‍' (1986), 'രുഗ്മിണി' (1988), 'തോറ്റം' (2000). 'ആകാശഗോപുരം' (2008), , 'ഗ്രാമ വൃക്ഷത്തിലെ കുയില്‍' (2020) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്‌ത സിനിമകള്‍.

ദൂരദര്‍ശനും പി.ടി.ഐ ടെലിവിഷനും വേണ്ടി നിരവധി ഡോക്യുമെന്‍ററികള്‍ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. എം.ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള 'എ മൊമന്‍റ്‌സ്‌ ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി', സി.വി രാമന്‍പിള്ള, തകഴി, ബഷീര്‍, കേശവദേവ്, ചന്തുമേനോന്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്‍ററികള്‍ എന്നിവ ഇതില്‍പ്പെടുന്നു.

ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിക്കുന്ന 29ാമത്തെ വ്യക്തിയാണ് കെ.പി കുമാരന്‍. 1992ലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 2016 ലാണ് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയത്.

1937ല്‍ കണ്ണൂരിലെ കൂത്തുപറമ്പിലാണ് ജനനം.സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1961ല്‍ എല്‍.ഐ.സിയില്‍ ജോലിക്ക് ചേര്‍ന്ന കാലം മുതല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന രംഗത്ത് സജീവമായി. 1965 മുതല്‍ കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ രൂപീകരണത്തിലും നടത്തിപ്പിലും മുഖ്യ പങ്ക് വഹിച്ചു. ചലച്ചിത്ര രംഗത്ത് സജീവമാവുന്നതിനായി 1975ല്‍ ജോലി രാജിവച്ചു.

ടൂറിസം അഡിഷണല്‍ സെക്രട്ടറിയായി വിരമിച്ച ശാന്തമ്മ പിള്ളയാണ് ഭാര്യ. ശംഭു, മനു, മനീഷ എന്നിവര്‍ മക്കളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.