ETV Bharat / city

പൊലീസിനുള്ളില്‍ മൂന്നാം മുറ പ്രയോഗിക്കുന്നവരെ കണ്ടെത്താന്‍ നിര്‍ദേശം - കസ്റ്റഡി മര്‍ദ്ദനം

മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കും.

പൊലീസിനുള്ളില്‍ മൂന്നാം മുറ പ്രയോഗിക്കുന്നവരെ കണ്ടെത്താന്‍ നിര്‍ദേശം
author img

By

Published : Jul 28, 2019, 12:34 PM IST

Updated : Jul 28, 2019, 1:18 PM IST

തിരുവനന്തപുരം: പൊലീസിനുള്ളില്‍ മൂന്നാംമുറ പ്രയോഗിക്കുന്നവരുടെ പട്ടിക ഉണ്ടാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. ലോക്കപ്പ് മര്‍ദനത്തിന് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന മുഖ്യമന്ത്രിയുടെ താക്കീതിനെ തുടര്‍ന്നാണ് പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ്‌പിമാരാകും പട്ടിക തയാറാക്കുക. കസ്റ്റഡി മര്‍ദനത്തിന്‍റേയും മരണത്തിന്‍റേയും പേരില്‍ പൊലീസ് നിരന്തരം വിമര്‍ശനത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് നടപടി.

പൊലീസിനുള്ളില്‍ മൂന്നാം മുറ പ്രയോഗിക്കുന്നവരെ കണ്ടെത്താന്‍ നിര്‍ദേശം

മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കും. ഇത്തരക്കാര്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. സ്റ്റേഷനിനുള്ളിലോ പുറത്തോ മൂന്നാം മുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും വകുപ്പ് തലത്തിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. കസ്റ്റഡി മരണങ്ങളുടെ പേരില്‍ ആഭ്യന്തര വകുപ്പിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും മൂന്നാം മുറക്കെതിരെ ശക്തമായ താക്കീത് നല്‍കിയതും. സംസ്ഥാനത്ത് ആദ്യമായാണ് മൂന്നാം മുറ പ്രയോഗിക്കുന്ന പൊലീസുകാരുടെ പട്ടിക തയ്യാറാക്കുന്നത്.

Intro:കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാം മുറ പോലീസുകാരുടെ പട്ടിക തയാറാക്കാന്‍ ഡിജിപി നിര്‍ദ്ദേശം. ലോക്കപ്പ് മര്‍ദ്ധനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ താക്കീതിനു പിന്നാലെയാണ് ഡിജിപിയുടെ നടപടി.
Body:നെടുങ്കണ്ടത്ത് ഉള്‍പ്പെടെയുള്ള കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിപി പൊലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കസ്റ്റഡിമര്‍ദ്ധനത്തിന്റേയം മരണത്തിന്റേയും പേരില്‍ പോലീസ് നിരന്തരം വിമര്‍ശന വിധേയമാകുന്ന സാഹചര്യത്തിലാണ് പോലീസിനുള്ളിലെ ഇടിയന്‍മാരെ പിടികൂടാന്‍ നീക്കം നടക്കുന്നത്. മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് പുതിയ നിര്‍ദ്ദേശം. ഇത്തരക്കാര്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നുമ നിര്‍ദ്ദേമുണ്ട്. എസ്.പിമാര്‍ക്കാണ് ഓരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത പട്ടിക സമര്‍പ്പിക്കാന്‍ ഉത്തരവുണ്ടായിരിക്കുന്നത്. മൂന്നാം മുറക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്റ്റേഷനുള്ളിലോ പുറത്തോ മൂന്നാം മുറ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും, വകുപ്പു തലത്തിലും ഉദ്യേഗസ്ഥനെതിരെ ശക്തമായി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഡിജിപി നല്‍കിയിരിക്കുന്നത്. കസ്റ്റഡി മരണത്തിന്റെ പേരില്‍ ആഭ്യന്തര വകുപ്പിനു നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും മൂന്നാം മുറക്കെതിരെ ശക്തമായ താക്കീത് നല്‍കിയതും. കസ്റ്റഡി മര്‍ദ്ദനത്തിന്റെ പേരില്‍ ആദ്യമായാണ് മൂന്നാം മുറ പോലീസുകാരുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിലുള്ളവരെ പ്രത്യേക നിരീക്ഷിക്കാനാണ് നീക്കം.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
Last Updated : Jul 28, 2019, 1:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.