ETV Bharat / city

IDSFFK: ഐഡിഎസ്എഫ്എഫ്കെയിൽ പ്രതീക്ഷിച്ചതിലുമധികം ജനപങ്കാളിത്തമെന്ന് കമൽ - ഐഡിഎസ്എഫ്എഫ്കെ

ഫെസ്‌റ്റിവലിൽ പ്രതീക്ഷിച്ചതിലുമധികം ആളുകളാണ് പങ്കെടുക്കുന്നതെന്നും രണ്ടു വർഷത്തെ ചിത്രങ്ങളിൽ നിന്ന് മികച്ചവ തെരഞ്ഞെടുക്കാനായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.

IDSFFK  Chalachithra Academy Chairman Kamal response on IDSFFK  അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചിത്ര മേള  ഐഡിഎസ്എഫ്എഫ്കെ  ഐഡിഎസ്എഫ്എഫ്കെയിൽ പ്രതീക്ഷിച്ചതിലേറെ ജനപങ്കാളിത്തമെന്ന് കമൽ
ഐഡിഎസ്എഫ്എഫ്കെയിൽ പ്രതീക്ഷിച്ചതിലുമധികം ജനപങ്കാളിത്തമെന്ന് കമൽ
author img

By

Published : Dec 10, 2021, 11:42 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്‍ററി - ഹ്രസ്വചിത്രമേളയിൽ പ്രതീക്ഷിച്ചതിലുമേറെ പങ്കാളിത്തമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മേള എത്തിയത് സിനിമയെ സ്നേഹിക്കുന്നവർക്ക് ആവേശമാണ്. കഴിഞ്ഞ വർഷം മേള ഇല്ലാതിരുന്നതിനാൽ രണ്ടു വർഷത്തെ ചിത്രങ്ങളിൽ നിന്ന് മികച്ചവ തെരഞ്ഞെടുക്കാനും ഇത്തവണ സാധിച്ചതായി കമൽ പറഞ്ഞു.

കൊവിഡ് കാലം ആയിരുന്നിട്ടു പോലും വളരെ മികച്ച സിനിമകൾ ഉണ്ടായത് പ്രതീക്ഷ നൽകുന്നു. മത്സര വിഭാഗത്തിൽ ഇന്ത്യൻ സിനിമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മികച്ച സിനിമകളും അതിഥികളും എത്തി. ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയ്ക്കു പിന്നാലെ ഐഎഫ്‌എഫ്‌കെയുമെത്തുന്നത് ആവേശം വർധിപ്പിക്കും.

കഴിഞ്ഞ വർഷം വിവിധ മേഖലകളിലായി നടത്തിയിട്ടും കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഐഎഫ്‌എഫ്‌കെയുടെ ജനപങ്കാളിത്തം വലുതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ജനപങ്കാളിത്തം സംബന്ധിച്ച് ഒരിക്കലും ആശങ്കക്ക് വകയില്ലെന്നും കമൽ പറഞ്ഞു.

READ MORE: IDSFFK | അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചിത്ര മേള : മത്സര വിഭാഗത്തിൽ പ്രദർശനത്തിന് 9 കലാലയ ചിത്രങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.