ETV Bharat / city

വളര്‍ത്തുമൃഗങ്ങളിലെ കൊവിഡ് ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മനുഷ്യരിലെന്ന പോലെ വളർത്തുമൃഗങ്ങൾക്കും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കുകയും ചികിത്സ തേടുകയും വേണം. അണുബാധയേൽക്കാതെ സൂക്ഷിക്കുകയും കൊവിഡ് പൊസിറ്റിവ് ആയ രോഗികളിൽ നിന്ന് അകറ്റി നിർത്തുകയുമാണ് വളർത്തുമൃഗങ്ങളുടെ സുരക്ഷിതത്വത്തിന് ചെയ്യേണ്ടത്.

author img

By

Published : May 7, 2021, 5:45 PM IST

വളര്‍ത്തുമൃഗങ്ങളിലെ കൊവിഡ് വാര്‍ത്ത  മൃഗങ്ങളിലെ കൊവിഡ് പുതിയ വാര്‍ത്ത  മൃഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത  animals get covid news  how to care your pets from covid news  animals covid latest news  covid in animals news
വളര്‍ത്തുമൃഗങ്ങളിലെ കൊവിഡ് ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും വൈറസ് ബാധിക്കുമെന്ന വാര്‍ത്ത മൃഗസ്നേഹികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പ്പം കരുതലും ശ്രദ്ധയുമുണ്ടെങ്കിലും മൃഗങ്ങളില്‍ കൊവിഡ് വരുന്നത് തടയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മനുഷ്യരിലെന്ന പോലെ വളർത്തുമൃഗങ്ങൾക്കും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കുകയും ചികിത്സ തേടുകയും വേണം. മൂക്കൊലിപ്പ്, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ ശ്രദ്ധയിൽ പെട്ടാൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തണം. കൊറോണ വൈറസ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തുക. രോഗം കണ്ടെത്തിയാൽ അനുബന്ധ അണുബാധകളിൽ നിന്ന് രക്ഷിക്കാൻ ഒരു ഡോസ് ആന്‍റിബയോട്ടിക് നൽകും. മൃഗങ്ങളിൽ കൊവിഡ് ബാധയുണ്ടായാൽ അനുബന്ധമായി ശ്വാസകോശ അണുബാധയ്ക്കാണ് സാധ്യത. ഇതൊഴിവാക്കാനാണ് ആന്‍റിബയോട്ടിക് നൽകുന്നത്. കൊറോണ വൈറസ് വാക്സിൻ നേരത്തെ തന്നെ വിപണിയിൽ ലഭിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പ്രതിരോധത്തിനായി മൃഗങ്ങൾക്ക് വാക്സിൻ നൽകുന്നവരുമുണ്ട്.

Read more: വളര്‍ത്തുമൃഗങ്ങള്‍ക്കും കൊവിഡോ...? ഡോക്ടര്‍മാര്‍ എന്ത് പറയുന്നു...?

സംസ്ഥാനത്ത് മൃഗങ്ങളിൽ ഇതുവരെ കൊവിഡ് ബാധ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ഹൈദരാബാദ് മൃഗശാലയിൽ എട്ട് സിംഹങ്ങൾക്ക് രോഗം ബാധിച്ചതാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രധാന സംഭവം. ഇതോടെ തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ കരുതൽ വർധിപ്പിക്കുകയും ചെയ്തു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകരാം എന്നതിനാൽ മൃഗസ്നേഹികളും കരുതലിലാണ്.

Read more: ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.