ETV Bharat / city

High alert by Kerala Police: കനത്ത ജാഗ്രതയില്‍ കേരളം! മുന്‍കരുതലുകളുമായി കേരള പൊലീസ്‌ - മുന്‍കരുതലുകളുമായി കേരള പൊലീസ്‌

High alert by Kerala Police : ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ കനത്ത ജാഗ്രത നിർദേശം. ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണമേർപ്പെടുത്തും.

Alappuzha murder  High alert by Kerala Police  സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം  മുൻകരുതലുകൾ സ്വീകരിക്കാന്‍ ഡിജിപി അനിൽകാന്ത്‌  കനത്ത ജാഗ്രതയില്‍ കേരളം  മുന്‍കരുതലുകളുമായി കേരള പൊലീസ്‌  Kerala Political murder
High alert by Kerala Police : കനത്ത ജാഗ്രതയില്‍ കേരളം! മുന്‍കരുതലുകളുമായി കേരള പൊലീസ്‌
author img

By

Published : Dec 20, 2021, 1:13 PM IST

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. സംസ്ഥാനമൊട്ടാകെ മുൻകരുതലുകൾ സ്വീകരിക്കാന്‍ ഡിജിപി അനിൽകാന്ത്‌ നിർദ്ദേശം നൽകി.

അടുത്ത മൂന്നു ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂ. ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണമേർപ്പെടുത്തും.

കൂടാതെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറണ്ട് നിലവിലുള്ള സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതിയും നടപ്പാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു.

Also Read: നിരോധനാജ്ഞയ്ക്കിടെ ആലപ്പുഴയില്‍ ഗുണ്ട ആക്രമണം; യുവാവിന് വെട്ടേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.