തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമുണ്ട്.
മലയോരമേഖലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും അനുഭവപ്പെടുന്നു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കേരള തീരത്തേയ്ക്ക് അടുക്കുകയാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്.
Also read: കക്കി- ആനത്തോട് ഡാം പ്രദേശത്ത് റെഡ് അലർട്ട്; ഡാമിന്‍റെ ഷട്ടറുകൾ ഉയർത്താൻ സാധ്യത