തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത മൂന്നാഴ്‌ച നിർണായകമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രണ്ട് മുതല്‍ മൂന്നാഴ്‌ച വരെ കടുത്ത ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും, ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. ഡെൽറ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിലെ രോഗികളുടെ എണ്ണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
നിലവില്‍ ഗുരുതര രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യമാണുള്ളത്. രണ്ടാം തരംഗം കേരളത്തിൽ എത്തിയത് ഏപ്രിൽ മാസത്തിലാണ്. മെയ് മാസത്തോടെ വലിയ തോതിൽ രോഗികളുടെ വർധനവ് ഉണ്ടായി. പരമാവധി പോസിറ്റീവ് കേസുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി പരമാവധി ടെസ്റ്റുകൾ നടത്തും.
More Read: സംസ്ഥാനത്ത് 22,064 പേര്‍ക്ക് കൂടി Covid 19 ; മരണം 128
അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം നാളെ വീണ്ടും സംസ്ഥാനത്ത് എത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന സംഘം വിവിധ ജില്ലകൾ സന്ദർശിക്കും.