ETV Bharat / city

35 ശതമാനത്തിനും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് ആരോഗ്യമന്ത്രി - kerala home quarantine news

വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ എല്ലാവര്‍ക്കും രോഗം വരുന്ന സ്ഥിതിയാണെന്ന് വീണ ജോര്‍ജ്

ആരോഗ്യ മന്ത്രി വാർത്ത  സംസ്ഥാനത്തെ കൊവിഡ് ബാധിതർ  കൊവിഡ് പടരുന്നത് ഹോം ക്വാറന്‍റൈനിൽ  വീണ ജോർജ് വാർത്ത  വീണ ജോർജ് ഹോം ക്വാറന്‍റൈൻ വാർത്ത  ഹോം ക്വാറന്‍റൈൻ കേരള വാർത്ത  35 ശതമാനം രോഗികളും ഹോം ക്വാറന്‍റൈനിലൂടെ  ഹോം ക്വാറന്‍റൈനിൽ രോഗം പടരുന്നു  ഹോം ക്വാറന്‍റൈൻ വാർത്ത  kerala health minister news  35 percent covid patients kerala  veena george on home quarantine news  veena george on home quarantine  veena george news  kerala home quarantine news  kerala home quarantine news
കേരളത്തിൽ 35 ശതമാനം പേർക്കും രോഗം ബാധിക്കുന്നത് വീടുകളിൽ നിന്ന്; ആരോഗ്യമന്ത്രി
author img

By

Published : Aug 26, 2021, 6:41 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വീടുകളില്‍ നിന്ന് കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് ആരോഗ്യ വകുപ്പിന്‍റെ പഠനം വ്യക്തമാക്കുന്നു.

ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്‍റൈൻ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഏവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്‍റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറണം. ഹോം ക്വാറന്‍റൈനിൽ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്.

വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.

ജാഗ്രതയോടെ ഇക്കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീട്ടിലെ എല്ലാവരും രോഗികളാകുന്ന അവസ്ഥയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

READ MORE: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് സൂചന

കൊവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

· ശരിയായി മാസ്‌ക് ധരിക്കുക
· രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക
· സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ വൃത്തിയാക്കുക
· കൊവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കൊവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.
· പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തുക.
· രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്‍റൈനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
· കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.
· മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്‌സ് ക്വാറന്‍റൈൻ പാലിക്കണം.
· ജീവിതശൈലി രോഗത്തിനുള്ള മരുന്നുകള്‍ ആശാ വര്‍ക്കര്‍മാര്‍ വീടുകളിലെത്തിക്കും.
· ഈ ദിവസങ്ങളില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ പോകുന്നത് ഒഴിവാക്കണം. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.
· വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദര്‍ശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
· ഓഫിസുകളിലും പൊതു ഇടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
· പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്‍റൈനില്‍ കഴിയുക.
· പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കരുത്.
· അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
· അടച്ചിട്ട സ്ഥലങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം.
· ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.