ETV Bharat / city

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 100 കോടി അനുവദിച്ച് സർക്കാർ - KSRTC SALARY CRISIS

സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് തുക അനുവദിച്ചത്

കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസിക്ക് നൂറ് കോടി അനുവദിച്ച് സർക്കാർ  സിംഗിള്‍ ഡ്യൂട്ടി സംവിധാനം  ബിജു പ്രഭാകര്‍  government sanctioned 100 crores to ksrtc  KSRTC SALARY CRISIS  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 100 കോടി അനുവദിച്ച് സർക്കാർ
author img

By

Published : Sep 6, 2022, 4:19 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളക്കുടിശ്ശിക വിതരണം ചെയ്യാന്‍ 100 കോടി രൂപ സര്‍ക്കാര്‍ കോര്‍പ്പറേഷന് കൈമാറി. സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുമെന്ന വ്യവസ്ഥയോടെയാണ് തുക നല്‍കിയത്. തുക ലഭിച്ചതോടെ ഇന്ന് രാത്രിയോടെ തന്നെ ശമ്പള വിതരണം പൂർത്തിയാക്കാനാകും എന്നാണ് മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ.

അതേസമയം സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഉദ്യോഗസ്ഥരുടെ ക്ലളസ്റ്റര്‍ യോഗം വിളിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തെ കുറിച്ച് വ്യക്തമായി പഠിച്ച് യോഗത്തിനെത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം. ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.